മധു കൊലപാതക കേസിൽ ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കി
അട്ടപ്പാടി : മധു കൊലപാതക കേസിൽ ഒന്നാം പ്രതിയെ കുറ്റവിമുക്തനാക്കി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സർക്കാരിന്റെ അപ്പീലിലെ ആവശ്യം. .
ഒന്നാംപ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്.
13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു.
ഒന്നാംപ്രതി ഹുസൈൻ്റെ ശിക്ഷ പിന്നീട് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു

Post a Comment