അതിരുവിട്ട ആഘോഷം അപകടകരമായ യാത്ര 18 യുവാക്കളെ അറസ്റ്റ് ചെയ്തു 6 ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി | Dangerous journey 18 youths arrested, 6 license canceled

വിവാഹഘോഷയാത്രയില്‍ വാഹനങ്ങളില്‍ അപകടമുണ്ടാക്കുംവിധം സുരക്ഷിതമല്ലാതെ യാത്രചെയ്തതിന് 18 യുവാക്കളെ ചൊക്‌ളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. രഞ്ജു അറസ്റ്റ് ചെയ്തു. 



വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ കയറിനിന്നും ഡിക്കിയില്‍ ഇരുന്നും യാത്ര ചെയ്തവരെയാണ് ഒളവിലം മത്തിപ്പറമ്പില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പോലീസ് പിടിച്ചത്. വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി തുടങ്ങി. ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മറ്റൊരു സംഭവത്തില്‍ വിവാഹ പാര്‍ട്ടിയുടെ വീഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് ക്യാമറാമാന്‍ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് ആദില്‍ (22), കാറോടിച്ചിരുന്ന ചൊക്‌ളി സി.പി. റോഡിലെ ജാസ് വില്ലയില്‍ ഇര്‍ഫാന്‍ ഹബീബ് (32) എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഓഗസ്റ്റ് നാലിന് വൈകീട്ട് ആറിന് മേക്കുന്ന് കൊളായിയിലാണ് സംഭവം.


0/Post a Comment/Comments