സജിത്തിന്‍റെ സത്യസന്ധതയ്ക്ക് ഒരു കുഞ്ഞിന്റെ ജീവന്‍റെ വില

സജിത്തിന്‍റെ സത്യസന്ധ 

  • ഫോണിൽ വിളിച്ചുപറഞ്ഞ ടിക്കറ്റിനു 30  ലക്ഷം കിട്ടിയത് ബിജുവിന്; ഉടമസ്ഥന് നൽകി സജിത്ത്  
  • തനിക്കുവേണ്ടി നീക്കിവച്ച ലോട്ടറി ടിക്കറ്റിന്‍റെ നമ്പര്‍ ഏതാണെ് ബിജു അറിഞ്ഞിരുന്നില്ല
  • ബിജുവിന്‍റെ മകള്‍  അന്‍വിത അര്‍ബുദത്തെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്


പെരിയ: സജിത്തിന്‍റെ സത്യസന്ധതയ്ക്ക് ഒരു കുഞ്ഞിന്റെ ജീവന്‍റെ വില. ഫോണില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ്  ലോട്ടറികട നടത്തുന്ന   പാറപ്പള്ളി കുമ്പള സ്വദേശി ടി. സജിത്  ഒരു ടിക്കറ്റ് എടുത്തു വെച്ചത് സൂക്ഷിച്ച്‌ വെച്ച ആ  ടിക്കറ്റിന് 30 ലക്ഷം രൂപ അടിച്ചു.


പുല്ലൂര്‍ തടത്തിലെ ഡ്രൈവര്‍ ബിജു വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്നാണ്  പെരിയ ബസ് സ്റ്റോപ്പിലെ കുലവന്‍ ലോട്ടറി സ്റ്റാള്‍ ഉടമ സജിത്  ബിജുവിനായി സൂക്ഷിച്ചുവച്ച ഡികെ 765564 നമ്പര്‍ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് ബുധനാഴ്ച നറുക്കെടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിച്ചത്.

തനിക്കുവേണ്ടി നീക്കിവച്ച ലോട്ടറി ടിക്കറ്റിന്‍റെ നമ്പര്‍ ഏതാണെ് യാഥാർത്ഥത്തിൽ ബിജു അറിഞ്ഞിരുന്നില്ല. ബിജുവിനുവേണ്ടി മാറ്റിവച്ച ടിക്കറ്റിന് 30 ലക്ഷം അടിച്ചപ്പോള്‍ തിരുവനന്തപുരത്തുള്ള ബിജുവിനെ വിളിച്ച് സജിത് അറിയിക്കുകയായിരുന്നു.

ബിജുവിന്‍റെ മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അന്‍വിത അര്‍ബുദത്തെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് തുക ബിജുവിന്‍റെ കുടുംബത്തിനു കൈമാറിയിരുന്നു.

മാസങ്ങളായി ചികിത്സ തുടരുന്നതിനാല്‍ പണം ഇനിയും ആവശ്യമുണ്ട്.ഈ സാഹചര്യത്തില്‍ 30 ലക്ഷത്തിന്‍റെ ലോട്ടറി അടിച്ചത് ബിജുവിനും കുടുംബത്തിനും ആശ്വാസമായി.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സജിത് വര്‍ഷങ്ങള്‍ക്കു മുന്പ് കടന്നല്‍ കുത്തേറ്റ് കുറെനാള്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് ലോട്ടറി വില്പനയിലേക്ക് തിരിഞ്ഞത്.

സജിത്തിന്റെ സത്യസന്ധതതയ്‌ക്ക് നൂറു മാർക്ക് 💓


0/Post a Comment/Comments