മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഇനിമുതൽ പെൻഷന്‍ ലഭിക്കണമെങ്കില്‍ നാലുവർഷം സർവീസ് നിർബന്ധം | V D Satheesan's suggestion: Four years of service is mandatory for ministers' personal staff to receive pension

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഇനിമുതൽ പെൻഷന്‍ ലഭിക്കണമെങ്കില്‍ നാലുവർഷം സർവീസ് നിർബന്ധം

രണ്ടുവർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെൻഷന് അർഹരാക്കുന്ന രീതിയും ഒഴിവാകും. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകി. 



മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് ഇനിമുതൽ പെൻഷന് നാലുവർഷം സർവീസ് നിർബന്ധമാക്കി. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സർവീസ് ഉണ്ടെങ്കിൽ മാത്രം പെൻഷൻ നൽകിയാൽ മതിയെന്നാണ് പുതിയ സർക്കാർ ഈ തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

രണ്ടുവർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെൻഷന് അർഹരാക്കുന്ന രീതിയും ഒഴിവാകും. 


0/Post a Comment/Comments